KeralaLatest News

‘നൈസായി ഒഴിവാക്കി;അവഹേളനവും അവ​ഗണനയും എന്തിന് സഹിക്കണം? ‘ ചെന്നിത്തലയ്ക്ക് ബിജെപിയിലേക്ക് ക്ഷണം

ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കണ്ടതാണ്.

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച്‌ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ​ഗണേശ്. കോണ്‍​ഗ്രസിലെ അവ​ഗണനയും അവഹേളനവും എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടെങ്കില്‍ രാജിവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ​ഗണേശ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

വി.ഡി . സതീശൻ പ്രതിപക്ഷ നേതാവായ തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി എം പി യായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോൺഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കണ്ടതാണ്.

read also: പടിയിറങ്ങുന്നു, പ്രതിപക്ഷ നേതാവിന്റെ വസതി ഒഴിഞ്ഞ് ചെന്നിത്തല; ഇനി താമസം ഇവിടെ

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി നയിച്ചെന്ന് പറയുന്ന കോൺഗ്രസുകാരുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ UDF തോറ്റത് കൊണ്ട് അതൊന്നും ചർച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്ത പെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം.

നാണമുണ്ടങ്കിൽ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക udfനോ സതീശനോ സുധാകരനോ അല്ല ബി ജെ പിക്കും കെ.സുരേന്ദ്രനും മാത്രമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button