COVID 19NattuvarthaLatest NewsNews

എറണാകുളത്ത് കോവിഡ് ചികിത്സക്കായി ഒഴിവുള്ള കിടകളുടെ എണ്ണം മൂവ്വായിരത്തിന് അടുത്ത്

എറണാകുളം: കൊറോണ വൈറസ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2731 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5245 കിടക്കകളിൽ 2514 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി 2489 കിടക്കകൾ സജ്ജമാക്കിയിരിക്കുകയാണ്. ഇവിടങ്ങളിൽ 772 പേർ കോവിഡ് ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 66 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1647 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിരിക്കുകയാണ്. ഇവിടെ 22 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 896 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 500 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 396 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 625 കിടക്കൾ സജ്ജമാക്കിയിരിക്കുന്നു. ഇവിടങ്ങളിൽ 408 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 217 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 14 സർക്കാർ ആശുപത്രികളിലായി 1181 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 742 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 439 കിടക്കകളും ലഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button