KeralaLatest NewsNewsCrime

വീടിന് നേരെ പെട്രോള്‍ ബോംബേറ്; വീടിനും സ്‌കൂട്ടറിനും കേടുപാടുകൾ

ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി. ആക്രമണത്തില്‍ വീടിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ വട്ടത്തറ അജയകുമാറിന്റെ (അപ്പുക്കുട്ടന്‍ – 52) വീടിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഭാഗികമായും വീടിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും അപകടത്തിൽ നശിക്കുകയുണ്ടായി. വലിയ ശബ്ദം കേട്ടതോടെ പുറത്തിറങ്ങിയ അപ്പുകുട്ടനാണ് വീടിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. വളരെ നാളുകളായി വീടിന് സമീപം സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button