Latest NewsNewsIndia

കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിൽ മെയ് 26ന് രാജ്യവ്യാപക പ്രക്ഷോഭം; പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍

കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആരംഭിച്ച സമരം ആറുമാസം ആകുകയാണ്. ഇതിന്റെ ഭാഗമായി മെയ് 26 കരിദിനമായി ആചരിക്കുമെന്ന് കഴിഞ്ഞദിവസം സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ സമാധാനപരമായി നടക്കുന്ന കര്‍ഷക സമരത്തിന്റെ ആറുമാസം തികയുന്ന മെയ് 26ന് നടത്തുന്ന പ്രതിഷേധത്തിന് ഞങ്ങളുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു’- പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

read also: പ്രചരണത്തിനെത്തിയത് 10 കഴിഞ്ഞ്, ധര്‍മ്മജൻ സന്ധ്യ കഴിഞ്ഞാല്‍ എവിടെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല; മറുപടിയുമായി ഗിരീഷ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച്‌ ഡി ദേവഗൗഡ (ജെഡിഎസ്), ശരദ് പവാര്‍ (എന്‍സിപി), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (ഡിഎംകെ), ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ (ജെഎംഎം), ഫറൂഖ് അബ്ദുള്ള (ജെകെപിഎ) തേജസ്വി യാദവ്(ആര്‍ജെഡി) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button