Latest NewsNewsIndia

മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസ്. ക്രൈംബ്രാഞ്ചാണ് കമൽനാഥിനെതിരെ കേസെടുത്തത്. കോവിഡ് വൈറസിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.

Read Also: അവർക്ക് വേണ്ടത് ന്യൂനപക്ഷ ക്ഷേമമല്ല, ഇടതുപക്ഷ രക്തമാണ്; കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലർജിയെന്നു എം.വി ജയരാജൻ

പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കമൽനാഥിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമൽനാഥിന്റെ പരാമർശം. വ്യാപക വിമർശനങ്ങളാണ് കമൽനാഥിന്റെ പ്രസ്താവയ്‌ക്കെതിരെ ഉയർന്നിരുന്നത്.

മദ്ധ്യപ്രദേശ് ബിജെപി ഘടകമാണ് കമൽനാഥിനെതിരെ പരാതി നൽകിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കമൽനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണം നടത്തിയിരുന്നു. കമൽനാഥ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ മനോവീര്യം നശിപ്പിച്ചതിൽ അതിയായ ദു:ഖമുണ്ടൊന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button