Latest NewsNewsFootballSports

ലീഗ് 1 കിരീടം ലില്ലെയ്ക്ക്

പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ലീഗ് 1 കിരീടത്തിൽ മുത്തമിട്ട് ലില്ലെ. ലീഗിൽ പതിമൂന്നാം സ്ഥാനക്കാരായ അഞ്ചേഴ്‌സ് എസ്ഇഒയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ ലില്ലെ ഒരു പോയിന്റ് ലീഡിലാണ് കിരീടം നേടിയത്. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബ്രെസ്ട്ടിനെതിരെ പിഎസ്ജി വിജയം നേടിയില്ലെങ്കിലും ലീഗിൽ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴിഞ്ഞ മൂന്ന് സീസണിൽ തുടർച്ചയായ ലീഗ് 1 കിരീടം പിഎസ്ജിയാണ് നേടിയിരുന്നത്. ലില്ലെയും, പിഎസ്ജിയും കൂടാതെ മൊണോക്കോ, ലിയോൺ എന്നിവരാണ് ആദ്യ നാലിൽ ഇടം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്തി. അതേസമയം, കിലിയൻ എംബാപ്പെ റയലിലേക്ക് കൂടുമാരാനിരിക്കെ താരത്തെ നിലനിർത്താൻ ശ്രമിക്കുകയും പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് പിഎസ്ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button