Latest NewsKeralaNews

എറണാകുളത്ത് നിന്നും കാണാതായ എഎസ്‌ഐ തിരികെ വീട്ടിലെത്തി

കൊച്ചി: എറണാകുളത്ത് കാണാതായ എഎസ്‌ഐ തിരികെ വീട്ടിലെത്തി. ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാർ ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.

Read Also: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 21 കോടി കോവിഡ് വാക്‌സിന്‍; കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

വെള്ളിയാഴ്ച്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച്ച ഡ്യൂട്ടിയ്ക്ക് വൈകിയെത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്‌സെന്റ് ആണെന്ന് രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് ഉത്തംകുമാർ വീട്ടിൽ മടങ്ങി എത്തി. എന്നാൽ വൈകിട്ടോടെ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. സംഭവത്തിൽ വിശദീകരണം നൽകാനായി പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഉത്തംകുമാറിനെ കാണാതാകുകയായിരുന്നു.

Read Also: വിരമിച്ചവർക്ക് ഇടക്കാല ആശ്വാസമായി 500 രൂപ; കെഎസ്ആർടിസി പെൻഷൻ വിതരണം ഓൺലൈനാക്കും : മന്ത്രി ആന്റണി രാജു

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഉത്തംകുമാർ വീട്ടിൽ തിരിച്ചെത്തിയത്. പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഉത്തംകുമാറിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സിഐ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button