KeralaLatest NewsArticleNewsWriters' Corner

ക്ളാസുകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം; പിണറായി സർക്കാർ കൊട്ടിഘോഷിച്ച വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്‌ വിതരണം അവതാളത്തിലോ?

ഒന്നാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ 200 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

 തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് കേരളവും പിന്തുടരുന്നത്. കൊറോണ വൈറസ് രോഗബാധിതരുടെ പ്രതിദിനകണക്കുകൾ ആശങ്ക ഉയർത്തുകയാണ്. മരണനിരക്കിലെ വർദ്ധനവ് വൈറസ് വ്യാപന ഘട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

പുതിയ ഒരു അധ്യയന വർഷവും വിദ്യാഭ്യാസം ഓൺലൈൻ മാർഗത്തിലൂടെ ആയിരിക്കും. വർണ്ണാഭമായ ക്ലാസ്മുറികളും സുഹൃത്തുക്കളും അധ്യാപകരുടെ സ്നേഹ സ്പർശനങ്ങളും ഇല്ലാതെ ഒഴിഞ്ഞ മുറിക്കുള്ളിൽ മാത്രം ഒതുങ്ങുന്ന കുട്ടികൾ മാനസികമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. പുതിയ അധ്യയന വർഷത്തിലെ വിദ്യാഭ്യാസ രീതികൾക്ക് തുടക്കം ആകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒന്നാം പിണറായി സർക്കാരിന്റെ ഒരു പദ്ധതിയാണ്.

read also: മദ്രസയിൽ പോകുന്ന കുട്ടിയുടെ നെഞ്ചിലും സ്വകാര്യഭാഗത്തും വേദന; ഒടുവിൽ പുറത്തു വന്നത് ഉസ്താദിന്റെ കുട്ടികളോടുള്ള ക്രൂരത

കൊറോണയുടെ വ്യാപന സമയത്ത് ഓൺലൈൻ വിദ്യാഭ്യാസ രീതി ആരംഭിച്ചപ്പോൾ സാധാരണക്കാരായ വീട്ടുകാർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ടിവിയും ഫോണുമില്ലാത്ത നിർധനരായ ഒരുപാട് കുട്ടികൾ വിദ്യ അഭ്യസിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച വാർത്തകൾ പുറത്തുവന്നതോടെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ടിവി ചലഞ്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി സർക്കാർ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്‌ പദ്ധതിയുമായി എത്തിയത്.

പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പുകൾ ലഭ്യമാക്കും എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യ ആകർഷണം. ഇതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ 200 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി ഓൺലൈൻ പഠനം സർവ്വസാധാരണമായ ഈ സാഹചര്യത്തിൽ ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . 500/- രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയിൽ ചേർന്ന്‌ മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് കെ .എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കെ .എസ്.എഫ്.ഇയുടെ വിദ്യാശ്രീ ചിട്ടിയിൽ 1.44 ലക്ഷം പേരാണു ചേർന്നത്. ഇതിൽ 1.23 ലക്ഷം പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്. ലഭ്യമായ 4 ബ്രാൻഡുകളിൽനിന്ന് ഇഷ്ടപ്പെട്ടത് ഉപഭോക്താവിന് അയൽക്കൂട്ടങ്ങൾ വഴി തിരഞ്ഞെടുക്കാം. 40000 പേർ ഇതുവരെ ലാപ്ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. എന്നാൽ ഈ ലാപ് ടോപ് വിതരണം മുഴവൻ കുട്ടികളിലേക്കും ഇതുവരെയും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

എച്ച്പി (17,890 രൂപ), ഏയ്സർ (17,883 രൂപ), ലെനോവോ (18,000 രൂപ), കൊക്കോണിക്സ് (14,990 രൂപ) എന്നിവ നാല് മോഡലുകൾ ആണ് വിതരണം ചെയ്യുന്നത്. 15,000 രൂപയുടെ ചിട്ടിയിൽ 750 രൂപ കമ്മിഷൻ കഴിച്ച് 14,250 രൂപയാണു ലാപ് ടോപ്പിനായി ലഭ്യമാക്കുക. അധിക തുക ഗുണഭോക്താവ് അടയ്ക്കണം. വായ്പയുടെ 5 ശതമാനം പലിശ സർക്കാരും 4 ശതമാനം പലിശ കെ .എസ്.എഫ്.ഇയും വഹിക്കും.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button