COVID 19Latest NewsUAENewsInternationalGulf

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാ വിലക്ക് വീണ്ടും ​ നീട്ടി

ദുബായ് : ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ ജൂൺ 30 വരെ നീട്ടിയതായി യു.എ.ഇയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്​സ്​ എയർലെൻസ് അറിയിച്ചു. 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയവരെയും യു.എ.ഇയിലേക്ക്​ വരാൻ അനുവദിക്കില്ലെന്നും എമിറേറ്റ്​സ് അറിയിച്ചു.

Read Also : കോവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് 

നേരത്തെ ജൂൺ 14 വരെയായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 14 ഓടെ വിലക്ക്​ നീക്കാൻ സാധ്യതയുണ്ടെന്ന്​ ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അറിയിച്ചിരുന്നു. എന്നാൽ എമിറേറ്റ്​സിന്റെ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷൻ പ്രകാരം ജൂൺ​ 30 വരെ ഇന്ത്യയിലേക്ക് വിമാനങ്ങൾ ഉണ്ടാവില്ല.

അതേസമയം, യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്​ഥർ തുടങ്ങിയവർക്ക്​ യു.എ.ഇയിലേക്ക്  യാത്ര ചെയ്യാൻ തടസമുണ്ടാവില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button