Latest NewsNewsIndia

പ്ലസ് ടു പരീക്ഷ നടത്തണം; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് ആര്‍.എസ്.എസ്

കോവിഡ് വ്യാപനം നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്

ന്യൂഡൽഹി : പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് അയച്ചു. ശിക്ഷാ സംസ്‌കൃത ഉത്തരൻ നിയാസിന്റെ (എസ്.എസ്.യു.എന്‍) സംഘടനാ സെക്രട്ടറി അതുൽ കോത്താരിയാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് പരിഗണിക്കണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മാർക്ക് കുറഞ്ഞവർക്കും, പരാജയപ്പെട്ടവർക്കും ഒരിക്കൽ കൂടി പരീക്ഷകൾ നടത്തണം. പ്ലസ് ടു ക്ലാസ്സിന്റെ പ്രാധാന്യം കേന്ദ്രം മനസ്സിലാക്കണമെന്നും,വിദ്യാർത്ഥികളുടെ ഭാവി മനസ്സിൽ വച്ചുകൊണ്ട് ബോർഡ് പരീക്ഷകൾ നടത്തണമെന്നും അതുൽ കോത്താരി പറഞ്ഞു. ഒപ്പം വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നല്കണമെന്നും കത്തിൽ പറയുന്നു.

Read Also : 85 കോടി ഡോസ് വാക്സിന്‍ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ; സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്റെ വിതരണാനുമതി

അതേസമയം, സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തുടർന്ന് കേസ് ജൂൺ മൂന്നിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button