Latest NewsNewsFootballSports

രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്

പരിക്കില്ലാതെ കളിച്ചാൽ ഈ ക്ലബിന് വലിയ സംഭാവന തനിക്ക് ചെയ്യാനാകുമെന്ന് താരം

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യമെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡ്. പരിക്ക് കാരണം ഈ സീസണിൽ ആകെ 11 മത്സരങ്ങൾ മാത്രമായിരുന്നു ഹസാർഡ് റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ എത്തിയിട്ടുള്ളൂ. എന്നാൽ താൻ ഇതുകൊണ്ടൊന്നും തളരില്ലെന്നും റയൽ മാഡ്രിഡ് വിട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹസാർഡ് പറഞ്ഞു.

തന്റെ കരിയറിൽ ഒരിക്കലും ഇത്രയും പരിക്കുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഹസാർഡ് പറഞ്ഞു. തനിക്ക് ഇനിയും മൂന്ന് വർഷത്തെ കരാർ ഈ ക്ലബിൽ ഉണ്ട്. ഈ ക്ലബും ഇവിടുത്തെ താരങ്ങളെയും താൻ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ തന്റെ എല്ലാം താൻ ഈ ക്ലബിന് നൽകുമെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.

Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികളെ അനുവദിക്കാൻ തീരുമാനം

അടുത്ത സീസണിൽ പരിക്കില്ലാതെ കളിച്ചാൽ ഈ ക്ലബിന് വലിയ സംഭാവന തനിക്ക് ചെയ്യാനാകുമെന്നും ഇപ്പോൾ യൂറോ കപ്പിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നും ഹസാർഡ് പറഞ്ഞു. യൂറോ കപ്പിൽ ലോക ഒന്നാം നമ്പർ ടീം ബെൽജിയത്തിന്റെ ആദ്യ മത്സരം ജൂൺ 12ന് റഷ്യക്കെതിരെയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button