COVID 19Latest NewsNews

രോഗവ്യാപനം തടയാൻ വിചിത്രവഴി; രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാന്‍ ഉത്തരവ്, വീണ്ടും വിവാദത്തിലായി കിം

ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കിമ്മിന്റെ അവകാശവാദം

സിയോള്‍: കോവിഡ് വൈറസ് വ്യാപനത്തെ തടയാൻ വിചിത്രവഴികൾ സ്വീകരിച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. ചൈനയില്‍ നിന്ന് വീശുന്ന മഞ്ഞ പൊടി കാറ്റ് കൊറോണ വൈറസ് പരത്തുമെന്ന ഉത്തര കൊറിയൻ നേതാവ് കിംമിന്റെ വാക്കുകൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകാണിക്കാന്‍ രോഗബാധിതരെ വെടിവെച്ചു കൊല്ലുന്ന വിവാദ ഉത്തരവിലൂടെ പാശ്ചാത്യ മാധ്യമ ചർച്ചകളിൽ കിം നിറഞ്ഞു. ഇപ്പോഴിതാ കിമ്മിന്റെ മറ്റൊരു പ്രസ്താവനയാണ് ബ്രിട്ടിഷ് ടാബ്ലോയിഡാ ദ സണ്‍ ഉള്‍പ്പടെ പുറത്ത് വിട്ടിരിക്കുന്നത്.

read also: പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്

കൊവിഡിന്റെ വ്യാപനം തടയാന്‍ സൈന്യത്തോട് രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാന്‍ ഉത്തരവിട്ടിരിക്കയാണ് കിം. അതിര്‍ത്തി കടന്നെത്തുന്ന പക്ഷികളും മൃഗങ്ങളും വൈറസ് പരത്തുമെന്നും അതിനാല്‍ പൂച്ചകളെയും പ്രാവുകളെയും വെടിവച്ചു കൊല്ലണമെന്നുമാണ് സെന്യത്തിന് നല്‍കിയിരിക്കുന്ന ഉത്തരവ്. മൃഗങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് കിം എന്നാണു മാധ്യമങ്ങൾ പറയുന്നത്. അതിര്‍ത്തിക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നതായി ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കിമ്മിന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button