Latest NewsNewsInternational

നെതന്യാഹു പുറത്തേയ്ക്ക്, അധികാരം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ദേശീതയ മുറുകെ പിടിക്കുന്ന രാഷ്ട്രീയ നേതാവ്

പലസ്തീന്റെ കാര്യം കൂടുതല്‍ പരിതാപകരമാകും

ജെറുസലെം: ഇസ്രയേലില്‍ നെതന്യാഹുവിനെ പുറത്താക്കി ഭരണം പിടിച്ചെടുക്കാന്‍ പലസ്തീനോട് കൂറ് പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളുടെ നീക്കം. പലസ്തീന്‍ അറബ് വംശജരുടെ പാര്‍ട്ടിയുടെ നേതാവായ മന്‍സൂര്‍ അബ്ബാസിന്റെ പിന്തുണ ലഭിച്ചതോടെ നഫ്താലി ബെന്നറ്റിന്റെയും യായിര്‍ ലാപിഡിന്റെയും നേതൃത്വത്തിലുള്ള സഖ്യകക്ഷി നെതന്യാഹുവിനെ അധികാരഭ്രഷ്ടനാക്കി അധികാരത്തില്‍ വരുമെന്നുറപ്പായി. ഇതുവഴി അറബ് വംശജരെ പിളര്‍ത്തി അധികാരമുറപ്പിക്കുക എന്ന നഫ്താലി ബെന്നറ്റിന്റെ ലക്ഷ്യമാണ് നടപ്പാകുന്നത്.

Read Also : കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നു ചോദ്യം: അസഭ്യവര്‍ഷവുമായി മേയർ

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന സമയം ബാക്കിയുള്ളപ്പോഴാണ് മന്‍സൂര്‍ അബ്ബാസ് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ യായിര്‍ ലാപിഡ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റിനെ അറിയിച്ചു.

ഇസ്രയേല്‍ തീവ്രവാദിയായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ അജണ്ട എന്താവുമെന്നതാണ് അറബ് വംശജരെ ആശങ്കപ്പെടുത്തുന്നത്. കാരണം നെതന്യാഹുവിനേക്കാള്‍ ഇസ്രയേല്‍ തീവ്രവാദസ്വഭാവമുള്ള നേതാവാണ് നഫ്താലി ബെന്നറ്റ്. ഇദ്ദേഹം പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാത്ത നേതാവാണ്. ഒരേയൊരു ഇസ്രയേല്‍ ഇതാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. അതേസമയം അബ്ബാസ് വെറും അവസരവാദിയാണെന്ന് ഗാസയിലെ പലസ്തീന്‍ വംശജര്‍ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button