Latest NewsInternational

‘ആ ദൃശ്യം ഞാനും കണ്ടിട്ടുണ്ട്’: അന്യഗ്രഹ ജീവികളിൽ ഡൊണാൾഡ് ട്രംപിന് പിന്നാലെ ആശങ്ക അറിയിച്ച് ഒബാമയും

ന്യൂയോര്‍ക്ക് ടൈംസ് ജേണലിസ്റ്റ് എസ്‌റ ക്ലെയിനിന്റെ പോഡ്കാസ്റ്റ് ഷോയ്ക്കിടെയായിരുന്നു ഒബാമ തന്റെ ആശങ്കകൾ തുറന്ന് പറഞ്ഞത്.

ന്യൂയോർക് :  അമേരിക്കൻ സൈനികർ പകർത്തിയ അന്യഗ്രഹ ജീവികളുടേത് കരുതുന്ന വിഡിയോ താൻ കണ്ടിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. അന്യഗ്രഹ ജീവികൾ യാഥാർഥ്യമാണെങ്കിൽ പ്രതിരോധിക്കാൻ അമേരിക്ക കരുതിയിരിക്കണമെന്നും ഒബാമ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് ജേണലിസ്റ്റ് എസ്‌റ ക്ലെയിനിന്റെ പോഡ്കാസ്റ്റ് ഷോയ്ക്കിടെയായിരുന്നു ഒബാമ തന്റെ ആശങ്കകൾ തുറന്ന് പറഞ്ഞത്.

അഭ്യൂഹങ്ങൾക്കുമപ്പുറം അന്യഗ്രഹ ജീവികളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ മനുഷ്യർക്കിടയിലെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഒബാമ അഭിപ്രായപ്പെടുന്നു. അത്തരം സാഹചര്യം വന്നാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളും മാർഗങ്ങളുമടക്കം കണ്ടെത്തണം. അതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അഭിമുഖത്തിനിടെ ഒബാമ പറഞ്ഞു. യുഎഫ്ഒ വീഡിയോ താൻ കണ്ടിട്ടുണ്ടെന്ന് ദ ലേറ്റ് നൈറ്റ് ഷോയില്‍ ജെയിംസ് കോര്‍ഡനോടാണ് നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയത്.

അവ എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നോ അതിന്റെ സഞ്ചാരരീതിയോ നമുക്ക് വിവരിക്കാനാവില്ല. അത്ര എളുപ്പത്തില്‍ വിശദീകരിക്കാവുന്ന സംഗതിയല്ല അത്. അവ എന്താണെന്ന് നമുക്ക് ഇപ്പോഴും അറിയില്ലെന്നായിരുന്നു ജെയിംസ് കോർഡനോട് ഒബാമ പറഞ്ഞത്. നേരത്തെ സമാന അഭിപ്രായവുമായി ഡൊണാൾഡ് ട്രംപും എത്തിയിരുന്നെങ്കിലും പലരും ചിരിച്ചു തള്ളുകയായിരുന്നു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button