Latest NewsInternational

ചൈനീസ് ചതി, കൊറോണവൈറസിനെ കുറിച്ച് ട്രംപ് പറഞ്ഞത് സത്യമോ? തെളിഞ്ഞാല്‍ ചൈനയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ അണിനിരന്നേക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

വാഷിംഗ്ടണ്‍ : ലോകത്തെ മുഴുവന്‍ രണ്ട് വര്‍ഷമായി ആഴത്തില്‍ ബാധിച്ചിരിക്കുന്ന കൊവിഡ് മഹാമാരിക്ക് പിന്നിൽ ചൈനയുടെ ഗൂഢാലോചനയോ, പിഴവോ ആണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ വിശ്വാസ്യത ഏറി വരുകയാണ്. ചൈനയിലെ വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് വൈറസ് ഉദ്ഭവിച്ചു എന്ന വാദത്തിനാണ് ഇപ്പോള്‍ ശക്തിയേറുന്നത്.

കൊവിഡ് വ്യാപനത്തില്‍ ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങളാണ് തുടക്കം മുതലേ പാശ്ചാത്യ മാദ്ധ്യമങ്ങളും, ശാസ്ത്രജ്ഞരും കൈക്കൊണ്ടിട്ടുള്ളത്. ഇപ്പോഴും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കൊവിഡ് രോഗത്തിന് കാരണമായ വൈറസ് വുഹാനിലെ ഒരു ലാബില്‍ നിന്നും പുറത്തു വന്നതാണെന്നുള്ള സംശയം ബലപ്പെടുത്തിക്കൊണ്ടുള്ളവയാണ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ അണിനിരന്നേക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

കൊവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ഇന്ത്യ അടക്കം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച്‌ ഇനിയും ആധികാരികമായ ഒരു വിവരവും നല്‍കാന്‍ ശാസ്ത്രലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം തങ്ങളുടെ രാജ്യത്തിനകത്തേക്ക് വിദേശ ഗവേഷണ വിദഗ്ദ്ധരെ പ്രവേശിപ്പിക്കുവാന്‍ ചൈന തയ്യാറാവുന്നില്ലെന്നത് തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധരെ മാത്രമാണ് രാജ്യത്ത് നിയന്ത്രണങ്ങളോടെ പരിശോധിക്കാന്‍ ചൈന ഇതുവരെ അനുവദിച്ചത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടിലൊന്നും മിക്ക രാജ്യങ്ങളും തൃപ്തരല്ല. കാരണം ലോകാരോഗ്യ സംഘടനയുടെ തലപ്പത്തു ഇരിക്കുന്നവരും ചൈനയും തമ്മിലുള്ള കൂട്ടുകെട്ടിലും പലരാജ്യങ്ങൾക്കും അതൃപ്തിയുണ്ട്.അടുത്തിടെ കൊവിഡ് രോഗബാധയുടെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുന്നത്. വൈറസ് വന്യജീവികളില്‍ നിന്ന് ഉണ്ടായതാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് രക്ഷപ്പെട്ടതാണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുവരെയും ഒരു ഉത്തരത്തില്‍ എത്താനായിട്ടില്ല.

അതേസമയം 2019 നവംബറില്‍ കൊവിഡിന് സമാനമായ രോഗ ലക്ഷണങ്ങളോടെ വുഹാന്‍ ലാബിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി ഒരു പ്രമുഖ പ്രസിദ്ധീകരണം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതേ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ മാത്രമേ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച്‌ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുള്ളു. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച്‌ പഠനം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതോടെ ഇപ്പോൾ പുതിയ വാദവുമായി ട്രംപ് രംഗത്ത് വന്നിട്ടുണ്ട്.

തന്റെ ശത്രുക്കളും ഇപ്പോള്‍ ‘വുഹാന്‍ ലാബില്‍ നിന്നും പുറത്തുവന്ന ചൈനീസ് വൈറസിനെക്കുറിച്ച്‌ പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണെന്ന് പറയാന്‍ തുടങ്ങി’ എന്നാണ് ഇപ്പോള്‍ ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലോകരാജ്യത്തിന് കൊവിഡ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ചൈന 10 ട്രില്യണ്‍ ഡോളര്‍ നല്‍കണമെന്നും ട്രംപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഎസ് ന്യൂസിന്റെ ‘ഫെയ്സ് ദി നേഷന്‍’ എന്ന വിഷയത്തില്‍ സംസാരിക്കവേ ട്രംപ് ഭരണകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തിരുന്ന സ്‌കോട്ട് ഗോട്ലീബ് ഈ സിദ്ധാന്തത്തിന് ലോകത്തില്‍ വിശ്വാസം കൂടിവരുന്നതായി നിരീക്ഷിച്ചു.

അതേസമയം 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദം വിശ്വസിക്കാന്‍ തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ ചൈനയെ സംബന്ധിച്ച്‌ വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാരണം കൊവിഡ് 19 നല്‍കിയ ദുരന്തം ലോകത്തിന് അത്രമേല്‍ വലുതായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button