Latest NewsNewsIndia

കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: പരിഭ്രാന്തിയിലായി പ്രദേശവാസികൾ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചിലരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും വൈദ്യസഹായം നൽകിയ ശേഷം ഇവരെ വിട്ടയച്ചെന്നും അധികൃതർ അറിയിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ച പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച (ജൂൺ-3) രാത്രി പത്തരയോടെ നോബല്‍ ഇന്റര്‍മീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Read Also: രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിൻ ഉടൻ: 30 കോടി ഡോസ്​ കേന്ദ്രസര്‍ക്കാര്‍ ബുക്ക്​ ചെയ്​തു

അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് രാത്രി പതിനൊന്നരയോടെയാണ് ചോര്‍ച്ച അടയ്ക്കാനായത്. ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചിലരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും വൈദ്യസഹായം നൽകിയ ശേഷം ഇവരെ വിട്ടയച്ചെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button