COVID 19Latest NewsNewsIndia

വില കുറഞ്ഞ കോവിഡ് വാക്സിൻ ഉടൻ എത്തും : അംഗീകാരം ലഭിക്കും മുമ്പ് 30 കോടി ഡോസുകള്‍ക്ക്​ ഓര്‍ഡര്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്സിൻ ഉടൻ എത്തും. വാക്​സി​ന്റെ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോള്‍ നടക്കുന്നത്​. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ് തന്നെ വാക്​സിന്റെ 30 കോടി ഡോസുകള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയെന്നാണ് റിപ്പോർട്ട്.

Read Also : ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താം : ടെസ്റ്റ് കിറ്റ് ഫ്ലിപ്പ്കാർട്ടിലൂടെയും വീട്ടിലെത്തും 

ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്​സ്​ വാക്സിനാണ് കുറഞ്ഞ വിലയിൽ ഒരുങ്ങുന്നത്. വാക്​സിന്റെ രണ്ട്​ ഡോസുകള്‍ക്കും കൂടി 500 രൂപയാണ്​ വില. അതേസമയം, 400 രൂപയില്‍ താഴെയായിരിക്കും കോര്‍ബേവാക്​സിന്റെ വിലയെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്​സിന്‍ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ നിര്‍മിക്കുന്ന കോവിഷീല്‍ഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകള്‍ സംസ്ഥാന സര്‍ക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക്​ 1200 രൂപക്കുമാണ്​ നല്‍കുന്നത്​. ഭാരത്​ ബയോടെകിന്റെ കോവാക്​സിന്‍ 800 രൂപക്കും 2400 രൂപക്കുമാണ്​ നല്‍കുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോര്‍ബേവാക്​സ് വാക്സിന് വിലക്കുറവ് ഉള്ളതിനാൽ വിപണിയിൽ വൻ തരംഗമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button