COVID 19Latest NewsNewsIndiaInternational

പി ഐ ബിയുടെ കോവിഡ് വാക്സിൻ ഫാക്ട് ചെക്ക് പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും : പിന്നീട് പുനഃസ്ഥാപിച്ചു

ന്യൂഡൽഹി : പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി‌ഐ‌ബി) വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ഇട്ട പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും . COVID19 വാക്സിനേഷനുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ വസ്തുത പരിശോധന നടത്തി പോസ്റ്റ് ചെയ്തതാണ് പേജിൽ നിന്ന് നീക്കം ചെയ്തത്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഈ പോസ്റ്റ് ഇല്ലാതാക്കുക മാത്രമല്ല, ഇത്തരമൊരു പോസ്റ്റ് വീണ്ടും സൃഷ്ടിക്കുകയാണെങ്കിൽ പിഐബി അക്കൗണ്ടിനെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയെക്കുറിച്ച് പി ഐ ബി വസ്തുത പരിശോധന നടത്തിയിരുന്നു.

വ്യാജ വാര്‍ത്തയിലെ ഉള്ളടക്കം ഇങ്ങനെ : 

‘വാക്സിനേഷന്‍ ലഭിച്ച എല്ലാവരും രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കും. ഏതെങ്കിലും തരത്തിലുള്ള വാക്സിന്‍ ലഭിച്ച ആളുകള്‍ക്ക് അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടേനയര്‍ സ്ഥിരീകരിച്ചു’. ‘ഇതിനകം വാക്സിനേഷന്‍ ലഭിച്ചവര്‍ക്ക് പ്രതീക്ഷയും ചികിത്സയും ഇല്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നാം തയാറായിരിക്കണം. ആന്‍റിബോഡി-ആശ്രിത വര്‍ധനവ് മൂലം അവരെല്ലാം മരിക്കും. അത്രമാത്രം പറയാം ‘-അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതായി പോസ്​റ്റില്‍ കാണാം.

പി ഐ ബി പുറത്ത് വിട്ട യഥാർഥ വസ്തുത ഇങ്ങനെ :

മെയ്​ മാസം തുടക്കത്തില്‍ മോണ്ടേന്യര്‍ ഹോള്‍ഡ്-അപ്പ് മീഡിയയിലെ പിയറി ബാര്‍നെറിയസിന് ഒരു അഭിമുഖം നല്‍കിയിരുന്നു. അതിനിടെയാണ്​ കോവിഡ് 19 മഹാവാക്​സിനേഷന്‍ യജ്ഞത്തെ കുറിച്ചുള്ള ചോദ്യം അദ്ദേഹത്തിന്​ നേരിടേണ്ടി വന്നതെന്ന്​​ യുഎസ് ആസ്ഥാനമായുള്ള റെയര്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്​ ചെയ്​തു. എന്നാല്‍ കുത്തിവെപ്പെടുത്തവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞിട്ടില്ല. വാക്സിനേഷന്‍ കോവിഡിന്റെ വ്യത്യസ്​ത വകഭേദങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായി മാത്രമാണ്​ അദ്ദേഹം പറഞ്ഞത്​.

അതേസമയം പോസ്റ്റ് അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നും ഉടനെ തന്നെ പുനഃസ്ഥാപിച്ചുവെന്നും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിശദീകരണവുമായി എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button