MollywoodNewsEntertainment

ബിഗ് ബോസിലേക്ക് പി സി ജോര്‍ജ്: നാലാം സീസൺ മത്സരാർത്ഥികളെക്കുറിച്ച് സോഷ്യൽ മീഡിയ

നാലം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ

കൊച്ചി : ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധനേടിയ ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് നടൻ മോഹൻലാൽ ആയിരുന്നു. ഇപ്പോൾ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ് നടന്നത്. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ബിഗ് ബോസ് മൂന്നാം സീസൺ അവസാനഘട്ടത്തിൽ നിർത്തലാക്കേണ്ടി വന്നിരുന്നു. എന്നാൽ ഷോയുടെ വിജയായി ഒരാളെ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് വോട്ടിങ് അവസരം ചാനൽ നൽകിയിരുന്നു. വോട്ടിങ് സമയം അവസാനിച്ചെങ്കിലും മൂന്നാം സീസൺ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ബിഗ് ബോസ് നാലാം സീസൺ ആണ്.

നാലാം സീസണിലെ മത്സരാർത്ഥികളെകുറിച്ചാണ് പ്രേക്ഷകര്‍ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പേരാണ് സജീവമായി ഉയരുന്നത്. നടൻ ബാബുരാജ്, മിമിക്രി താരമായ ബിനു അടിമാലി, ടിക് ടോക് ഫെയിം ഹെലന്‍ ഓഫ് സ്ഫാര്‍ട്ട് എന്നിവരുടെ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

നാലം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബറോസ് എന്ന ചിത്രത്തിന്റെ സംവിധാന തിരക്കുകളിൽ ആയത് കൊണ്ടാണ് മോഹൻലാൽ ഷോയിൽ തുടരില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ വരാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button