Latest NewsNewsInternational

നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്, ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഉത്തരവാദിത്തമുള്ള നേതാക്കളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കും പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പുറത്തുനിന്നുള്ള ഒരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു.

Read Also : വാക്​സിൻ സർട്ടിഫിക്കറ്റിൽ നിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കി ബംഗാൾ: പകരം മമതയുടെ ചിത്രം

‘എല്ലായ്‌പ്പോഴും അയല്‍രാജ്യങ്ങള്‍ തമ്മില്‍ ധാരാളം പ്രശ്നങ്ങളുണ്ട്, പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും ചൈനയുടെ പ്രസിഡന്റിന്റെയും മനോഭാവം എനിക്കറിയാം. അവര്‍ വളരെ ഉത്തരവാദിത്തമുള്ള നേതാക്കളാണ്. പരസ്പരം ആത്മാര്‍ത്ഥമായി ബഹുമാനിക്കുന്നവരാണ്. അവര്‍ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിനും അവര്‍ പരിഹാരത്തിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നും അദ്ദേഹം പ്രതികരിച്ചു. കിഴക്കന്‍ ലഡാക്കിലെ ചില സംഘര്‍ഷങ്ങളില്‍ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്ന് ഇന്ത്യയിലെ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ വിര്‍ച്വല്‍ അഭിമുഖത്തില്‍ പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button