Latest NewsNewsIndia

നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തു

വിശാഖപട്ടണം: നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ‌.എന്‍.‌എസ് സന്ധായക് വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ ഡീകമ്മീഷന്‍ ചെയ്തു. നാലു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്യുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച എട്ട് സര്‍വേ കപ്പലുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് സന്ധായക്. കൊല്‍ക്കത്ത കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച കപ്പല്‍ 1981 മാര്‍ച്ച്‌ 14നാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ഉപദ്വീപിലെ പടിഞ്ഞാറന്‍ – കിഴക്കന്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ കപ്പല്‍ പൂര്‍ത്തീകരിച്ചു. 1987ല്‍ ശ്രീലങ്കയിലെ ഓപ്പറേഷന്‍ പവന്‍, 2004ലെ ഓപ്പറേഷന്‍ റെയിന്‍ബോ, 2019ലെ ഇന്തോ-യു‌.എസ് എച്ച്‌.എ‌.ഡി.‌ആര്‍ പരിശീലനം തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങളിലും സന്ധായക് പങ്കാളിയായി.

മള്‍ട്ടി-ബീം സ്വാത്ത് എക്കോ സൗണ്ടിംഗ് സിസ്റ്റം, ഡിഫറന്‍ഷ്യല്‍ ജിപി.എസ്, മോഷന്‍ സെന്‍സറുകള്‍, സീ ഗ്രാവിമീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഓഷ്യാനോഗ്രാഫിക് സെന്‍സറുകള്‍, സൈഡ് സ്കാന്‍ സോണാറുകള്‍, ഓട്ടോമേറ്റഡ് ഡാറ്റ ലോഗിംഗ് സിസ്റ്റം, സൗണ്ട് വെലോസിറ്റി പ്രൊഫൈലിംഗ് സിസ്റ്റം, ഡിജിറ്റല്‍ സര്‍വേ, പ്രോസസിംഗ് സിസ്റ്റം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ കപ്പലിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button