Latest NewsKeralaNewsWomenLife StyleFood & Cookery

ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടം വരുത്തിവെയ്ക്കും: കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് ആർക്കും ഒന്നിനും സമയമില്ല. തിരക്ക് പിടിച്ചുള്ള ഈ ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം പോലും മറക്കുന്നു. അതുപോലെ തന്നെയാണ് അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളും. എങ്ങനെയൊക്കെയാണ് അവ പ്രവർത്തിപ്പിക്കേണ്ടതെന്ന് പലർക്കും അറിയില്ല. എല്ലാം ഒരു ഊഹാപോഹത്തിന്റെ പുറത്തങ്ങു ചെയ്യുന്നു. അവയിലൊന്നാണ് പ്രഷർ കുക്കറിന്റെ ഉപയോഗം.

കുക്കറില്ലാതെ മലയാളിക്കെന്ത് അടുക്കള. പ്രഷർ കുക്കറിനെ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ അത് വരുത്തിവെയ്ക്കുന്ന അപകടം ചില്ലറയൊന്നുമല്ല. അത് ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന വിധം കുക്കർ നമ്മെ ബാധിച്ചേക്കാം. കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്നത് ഇപ്പോൾ ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Also Read:ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചിലതൊക്കെയുണ്ട്, ഈ 5 കാര്യങ്ങൾ നിസ്സാരമെന്ന് കരുതി വിട്ടുകളയണ്ട !

ഒരു പ്രഷര്‍ കുക്കര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു കുക്കർ വാങ്ങുമ്പോൾ ആ കമ്പനി തന്നെ ചെറിയ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ, ആർക്കും അത് വായിക്കാനുള്ള സമയം പോലുമില്ല. ആദ്യം ശ്രദ്ധിക്കേണ്ടത് പ്രെഷർ കുക്കറിന്റെ മൂടി അഥവാ അടപ്പ് ആണ്. പ്രെഷർ കുക്കറിന്റെ അടപ്പിന്റെ ഉൾഭാഗത്തു പ്രെഷർ നോസിലിലേക്ക് തുറക്കുന്ന ഭാഗത്തു എന്തെങ്കിലും കയറി അടഞ്ഞിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ ആ തടസം മാറ്റിയ ശേഷമായിരിക്കണം ഉപയോഗിക്കേണ്ടത്.

അടുത്തതായി പ്രെഷർ കുക്കറിൽ ഏറ്റവും ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുക്കറിന്റെ അടപ്പിൽ ഉള്ള വാഷർ ആണ്. കൃത്യമായ സമയത്ത് അത് മാറ്റണം. അല്ലെങ്കിൽ കുക്കറിന്റെ സാധാരണ പ്രവർത്തനത്തെ അത് ബാധിച്ചെക്കാം. വാഷർ കൃത്യമാണ് എങ്കിൽ മർദ്ദവും,ചൂടും പുറത്തു പോകാതിരിക്കാൻ അത് വളരെ അധികം സഹായകം ആണ്.

കുക്കര്‍ ഓരോ തവണയും ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കി വെയ്ക്കാന്‍ ശ്രദ്ധിക്കണം. പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം. വിസിലും വൃത്തിയോടെ കഴുകി സൂക്ഷിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button