Latest NewsIndiaNewsLife StyleHealth & Fitness

സമ്മർദ്ദവും ഉത്കണ്ഠയും ഉള്ളവരെ സഹായിക്കാൻ ഫലപ്രദമായ ആർട്ട് തെറാപ്പി ‘മൺഡാല’യെപ്പറ്റി കൂടുതൽ അറിയാം

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ഫലപ്രദമായ ഒരു ആർട്ട് തെറാപ്പി ആണ് മൺഡാല

വാഷിംഗ്‌ടൺ: രണ്ടു പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളാണ് സമ്മർദ്ദവും ഉത്കണ്ഠയും. മിക്ക ആളുകളും സമ്മർദ്ദം അഥവാ സ്‌ട്രെസ് അനുഭവിക്കുന്നവരാകാം. കുറച്ചുകാലം മാത്രം നീണ്ടു നിൽക്കുന്ന ഒരവസ്ഥയാണ് സമ്മർദ്ദം. ജോലിയിലെ പ്രശ്നങ്ങൾ, ആളുകളോടുള്ള വിയോജിപ്പ്, രോഗങ്ങൾ ഇതെല്ലാം മാനസിക സമ്മർദ്ദത്തിന് കാരണമാകും. പേശിവേദന, ദഹനപ്രശ്നങ്ങൾ, ഉറക്കമില്ലായ്‌മ, ദേഷ്യം, അസ്വസ്ഥത തുടങ്ങി ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ സമ്മർദ്ദത്തിനുണ്ടാകും.

അതേസമയം ഉത്കണ്ഠ ദീർഘകാലം നീണ്ടു നിൽക്കുന്ന ഒന്നാണ്. സമ്മർദ്ദവുമായി സാദൃശ്യമുള്ള ലക്ഷണങ്ങൾ ആണ് ഉത്കണ്ഠയ്ക്കും ഉള്ളത്. ഉറക്കമില്ലായ്‌മ, ശ്രദ്ധക്കുറവ്, പേശിമുറുക്കം, അസ്വസ്‌ഥത ഇതെല്ലാമാണ് ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ. സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്ന ആളുകൾക്ക് ഈ പ്രശ്നനത്തെ മറികടക്കാൻ ഉള്ള മാർഗ്ഗമാണ് മൺഡാല ആർട്ട്.

ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

സമമർദ്ദം, ഉത്കണ്ഠ, വിഷാദം, രക്തസമ്മർദം എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ മാർഗമാണ് ധ്യാനം. അതേസമയം, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ഫലപ്രദമായ ഒരു ആർട്ട് തെറാപ്പി ആണ് മൺഡാല എന്ന് സൈക്കോളജിക്കൽ ഓങ്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഉത്കണ്ഠ ബാധിച്ചവരിൽ പോസിറ്റീവായ ഒരു ഫലം കൊണ്ടുവരാൻ മൺഡാല കളറിങ്ങിനു സാധിച്ചു എന്നാണ് ജേണൽ ഓഫ് ദ് അമേരിക്കൻ ആർട്ട് തെറാപ്പി അസോസിയേഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം വ്യക്തമാക്കുന്നത്.

ആളുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് ഒരു മൺഡാല ഡിസൈൻ, ഡിസൈനുള്ള കമ്പിളിത്തുണി, സാധാരണ പേപ്പർ ഇവ നൽകിയായിരുന്നു പഠനം. കളറിങ്ങിനു ശേഷം ഉത്കണ്ഠയുടെ അളവ് പരിശോധിച്ചപ്പോൾ കമ്പിളി ഡിസൈനിലും, പേപ്പറിലും നിറം കൊടുത്തതിനേക്കാൾ മൺഡാല കളറിങ്ങ് ഉത്കണ്ഠ ഗണ്യമായി കുറയ്ക്കുന്നതായി കാണാൻ കഴിഞ്ഞു. കുട്ടികളിലെ വികാരങ്ങളെയും, രോഗങ്ങളെയും നിയന്ത്രിക്കാൻ മൺഡാല കളറിങ്ങിനു കഴിയുമെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button