KeralaLatest NewsNews

സ്കൂൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന വിലയിരുത്തൽ സൂചികയിൽ കേരളം മുൻപന്തിയിൽ

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയും കേരളത്തോടൊപ്പം ‘എ പ്ലസ് പ്ലസ്’ ഗ്രേഡ് നേടി.

Read Also : വാ​ക്സി​നേഷൻ കഴിഞ്ഞവർക്ക് വി​മാ​ന​യാ​ത്ര​യ്ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് 

70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് ആണ് കേരളം നേടിയത് .കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന് 862 പോയന്റായിരുന്നു. അധ്യാപകരുടെ ക്ഷാമം, അധ്യാപക പരിശീലനത്തിലെ പോരായ്മകൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രകടനം വിലയിരുത്തുന്നതിലെ അപര്യാപ്തതകൾ എന്നിവ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി സൂചിക ചൂണ്ടിക്കാണിക്കുന്നു.

കേരളം വിദ്യാഭ്യാസ ലഭ്യതയുടെ കാര്യത്തിൽ ഏറ്റവും മുൻപിലാണ്. വിദ്യാഭ്യാസ ഗുണനിലവാരത്തിൽ രാജസ്ഥാനാണ് മുൻപിൽ. ഇക്കാര്യത്തിൽ ചണ്ഡിഗഡ്, കർണാടക, ജാർഖണ്ഡ് എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ് കേരളം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം 13–ാം സ്ഥാനത്താണ്. വിദ്യാഭ്യാസ സമത്വത്തിന്റെ കാര്യത്തിൽ 17–ാം സ്ഥാനമാണ്. സ്കൂളുകളുടെ ഭരണ നിർവഹണത്തിൽ ആറാം സ്ഥാനത്തുമാണ് കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button