COVID 19Latest NewsNewsIndia

വാക്‌സിനേഷന്‍ വംശഹത്യകളുടെ തുടക്കമെന്ന് പരാമര്‍ശം: എഴുത്തുകാരി നവോമി വൂള്‍ഫിനെ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

വിലക്ക് എല്ലാക്കാലത്തേക്കുമുള്ളതാണെന്നും പരിശോധിക്കാൻ ആലോചിക്കുന്നില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

വാഷിംഗ്ടണ്‍ : കോവിഡ് വാകിസ്‌നെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ എഴുത്തുകാരി നവോമി വൂള്‍ഫിനെ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. കോവിഡ് വാക്‌സീനെക്കുറിച്ച് നവോമി ട്വിറ്ററിലൂടെ പങ്ക് വെച്ച ആശയങ്ങള്‍ പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്തവയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററിന്റെ നടപടി. വിലക്ക് എല്ലാക്കാലത്തേക്കുമുള്ളതാണെന്നും പരിശോധിക്കാൻ ആലോചിക്കുന്നില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ദ ബ്യൂട്ടി മിത്ത് എന്ന ബുക്കിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് നവോമി വൂള്‍ഫ്. 65 വയസിനു താഴെയുള്ള ആരോഗ്യവാന്മാരായവർക്ക് നിങ്ങളെ സംരക്ഷിക്കുവാൻ മറ്റൊന്നിന്റെയും ആവശ്യമില്ലെന്നായിരുന്നു നവോമി പറഞ്ഞത്. കോവിഡ് ബാധിച്ചവരുടെയും അല്ലാത്തവരുടെയും വിസര്‍ജ്യങ്ങള്‍ വെവ്വേറെ സംസ്‌കരിക്കണമെന്നും നവോമി പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഒട്ടേറെ വംശഹത്യകളുടെ തുടക്കം മാത്രമാണിതെന്നും നവോമി ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.

Also Read:കേന്ദ്രത്തിന്റെ ഒരു പൈസ പോലും ലഭിക്കുന്നില്ല, ഭക്ഷ്യകിറ്റ് സംസ്ഥാന സർക്കാരിന്റെ ജനങ്ങളോടുള്ള അനുകമ്പ: ഭക്ഷ്യ മന്ത്രി

മുന്‍ യുഎസ് പ്രസിഡന്റ് അല്‍ ഗോറിന്റെ ഉപദേഷ്ടകയായി പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുള്ളയാളാണ് നവോമി. ട്വിറ്ററിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയെങ്കിലും അഭിപ്രായ സ്വാതന്ത്യത്തിലുള്ള കൈകടത്തലാണ് ട്വിറ്ററിന്റെ നടപടിയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും കോവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള ഈ ശ്രമത്തിനിടെ ഇത്തരം മണ്ടത്തരങ്ങൾ വിളിച്ച് പറയുന്നവരെ ഇത്തരത്തിൽ തന്നെ ‘കൈകാര്യം’ ചെയ്യണമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button