Latest NewsKeralaNewsLife StyleHealth & FitnessHome & Garden

അടുക്കളയിലെ സിങ്ക് കഴുകാം, കൈയ്യിലെ മീൻ ഉളുമ്പ് കളയാം: പണം ലാഭിക്കാം ഇതുണ്ടെങ്കിൽ !

നാരങ്ങയില്ലാത്ത അടുക്കളകൾ ഉണ്ടാകില്ല. അച്ചാറിനും ജ്യൂസുണ്ടാക്കാനും സൌന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ നാരങ്ങ കൊണ്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല, അടുക്കളയിൽ നാരങ്ങകൊണ്ട് മറ്റുചില ഉപയോഗങ്ങൾ കൂടിയുണ്ട്. ഏറെ ബുദ്ധിമുട്ടെന്ന് തോന്നുന്ന പല കാര്യങ്ങളും നാരങ്ങയുടെ സഹായത്തോടെ നിസാരമായി ചെയ്യാൻ സാധിക്കും.

അടുക്കളയിൽ പാചകത്തിനിടെ പാത്രങ്ങൽ കരിഞ്ഞുപിടിക്കുന്നത് സാധാരണമാണ്. ഈ പാത്രങ്ങൾ വൃത്തിയാക്കാൻ ഏറെ കഠിനവും. എന്നാൽ നാരങ്ങാ നീരിൽ ബേക്കിംഗ് സോഡ ചേർത്താൻ ബലം പ്രയോഗിക്കതെ തന്നെ ഇത്തരം പാത്രങ്ങൽ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിലെ എണ്ണമയം കളയുന്നതിനും നാരങ്ങാ നീര് ഉപയോഗിക്കാം.

Also Read:മോദിയെ വെല്ലുവിളിച്ച് തുടങ്ങിയ പിണറായിയുടെ വാക്‌സിന്‍ ചലഞ്ചിലെ കണക്കില്ലാത്ത പണം എവിടെ പോകും: ശ്രീജിത്ത് പണിക്കര്‍

നിത്യവുമുള്ള ഉപയോഗം മൂലം അടുക്കളയിലെ പൈപ്പുകളിലും സിങ്കിലുമെല്ലാം അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. ഇത് വൃത്തിയാക്കാൻ നാരങ്ങാ നീരിൽ ഉപ്പ് ചേർത്ത് കഴുകുന്നതിലൂടെ സാധിക്കും. ഫ്രിഡ്ജിലെ ദുർഗന്ധം എല്ലാ വീടുകളിലെയും ഒരു പ്രശ്നമാണ്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാൻ ഒരു നാരങ്ങ മുറിച്ച് ഫ്രിഡ്ജിൽ വക്കുന്നതിലൂടെ സാധിക്കും.

മീൻ നന്നാക്കി കഴിഞ്ഞാൽ കയ്യിലെ ദുർഗന്ധം എത്ര സോപ്പിട്ട് കഴുകിയാലും പോകാറില്ല. എന്നാൽ ഈ പ്രശ്നത്തിന് ഒരു ഉത്തമ പരിഹാരമാണ് നാരങ്ങ. നാരങ്ങാ നിര് കയ്യിൽ നന്നായി തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നതിലൂടെ കൈകളിലെ ദുർഗന്ധം അകറ്റാനം കൈകളുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button