KeralaLatest NewsNews

ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിന്റെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ ഉടൻ നടത്തണം; നഗരസഭയ്ക്ക് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിന്റെ മേൽക്കൂരയുടെഅറ്റകുറ്റപണികൾ അടിയന്തിരമായി നടത്തിമഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ കർശനമായി തടയണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകി.

Read Also: ‘കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട, നിന്നെ പിന്നെ കണ്ടോളാം’: പോലീസിനെ ഭീഷണിപ്പെടുത്തിഎസ്‌എഫ്‌ഐ നേതാവ്

ഞെളിയൻ പറമ്പിലെ മാലിന്യപ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം അനിവാര്യമാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭ ഗൗരവമായെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഞെളിയൻ പറമ്പ് സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് കമ്മീഷൻ നഗരസഭയ്ക്ക് ഉത്തരവ് നൽകിയത്.

മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട് നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപിടുത്തത്തിൽ പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതതകൾ ഉണ്ടായതായി പരാതിക്കാരനായ മുൻ നഗരസഭാ കൗൺസിലർ എസ്. വി. സയ്യിദ് മുഹമ്മദ് ഷമീൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ പ്രദേശവാസികൾ കേസുകളിൽ പ്രതിയായതു കാരണം പ്രതികരിക്കാൻ മടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

Read Also: ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌ ‘പഞ്ചഗവ്യ ഘൃതം’: ഓര്‍മ്മ ശക്തിക്കുള്ള ഔഷധം പുറത്തിറക്കി പിണറായി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button