KeralaJobs & VacanciesLatest NewsNews

പിഎസ്‍സി ഇന്റർവ്യൂ പുനഃരാരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം; ജൂലൈ ആദ്യ വാരം ഇന്റർവ്യൂ പുനഃരാരംഭിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കു നേരത്തേ നടത്തിയിരുന്ന ഇന്റർവ്യൂവിന്റെ ബാക്കിയാണു പുനഃരാരംഭിക്കുന്നത്. സർക്കാരിനോട് പരീക്ഷകൾ ജൂലൈയിൽ നടത്താൻ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസത്തിനകം അനുമതി ലഭിച്ചാൽ ജൂലൈയിൽ പരീക്ഷ നടത്തുന്നതാണ്. പരിചയ സർട്ടിഫിക്കറ്റ് ആവശ്യമായ ചില തസ്തികകളിലേക്ക് അപേക്ഷിക്കുമ്പോൾ സർട്ടിഫിക്കറ്റിനു പകരം നിശ്ചിത മാതൃകയിലുള്ള പ്രസ്താവന അപ്‌ലോഡ് ചെയ്താൽ മതിയെന്നും യോഗത്തിൽ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്കു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഇളവ് നൽകിയത്. പിന്നീട് വെരിഫിക്കേഷൻ സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റിൽ നടത്തുന്നതിനെക്കുറിച്ച് ആലോചന നടത്തിയെങ്കിലും തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ തടസ്സമുണ്ട്. കെഎഎസ് ഇന്റർവ്യൂ സെപ്റ്റംബറിലേക്കു നീളാനാണു സാധ്യത.

പിഎസ്‌സി ഓഫിസ് 50% ജീവനക്കാരുമായി വീണ്ടും പ്രവർത്തനമാരംഭിച്ചു. എന്നാൽ ജീവനക്കാരിൽ ചിലർക്കു കോവിഡ് ബാധിക്കുന്നതു പ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button