KeralaLatest News

‘യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകൾ ആക്കും, പ്രതിയുടെ കൂടെ ജീവിച്ചാൽ മതിയെന്ന് പറയും’: ഷിബു കുര്യാക്കോസ്

ഈ പെൺകുട്ടികൾ എല്ലാം തന്നെ പൊലീസിന് നൽകിയ മൊഴി എപ്പോഴും പ്രതിക്ക് അനുകൂലമായിരിക്കും എന്നത് സമൂഹത്തെ എന്നും ഞെട്ടിപ്പിക്കുന്നതാണ്.

നെന്മാറ: പത്തുവര്‍ഷം കാമുകിയെ സ്വന്തം വീട്ടിലെ ഒറ്റമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ താമസിപ്പിച്ച്‌ ഞെട്ടിച്ച യുവാവിന്റെ കഥ അമ്പരപ്പോടെയാണ് കേരളം കേട്ടത്. എന്നാൽ ഇതിൽ പല ദുരൂഹതകളും ഒളിഞ്ഞിരിക്കുകയാണ്. ചുമരുകള്‍ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാന്‍പോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് 11വര്‍ഷത്തോളം സജിത കഴിഞ്ഞത്.

പ്രാഥമിക കൃത്യം നിർവഹിക്കുന്നത് രാത്രി ആണെന്നും പറയുന്നു. അയിലൂര്‍ കാരക്കാട്ട് പറമ്പ് മുഹമ്മദ് ഹനിയുടെ മകന്‍ റഹ്മാനാണ് 34 സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ പത്തുവര്‍ഷത്തോളം സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയും ഇതിനെതിരെ രംഗത്തുണ്ട്. എഴുത്തുകാരനായ ഷിബു കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.

പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

യുറോപ്യൻ രാജ്യങ്ങളിൽ തട്ടിയെടുക്കപ്പെട്ട പെൺകുട്ടികളെ ആരുമറിയാതെ സ്വന്തം ബേസ്‌മെൻറ്റ് റൂമിൽ ലൈംഗിക അടിമകളായി താമസിപ്പിക്കുയും, പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ പ്രതികളുടെ അശ്രദ്ധവശാൽ എങ്ങനെയോ ഇത്തരം പെൺകുട്ടികൾ നാട്ടുകാർ വഴി രക്ഷപെട്ടപ്പോൾ, ഈ പെൺകുട്ടികൾ എല്ലാം തന്നെ പൊലീസിന് നൽകിയ മൊഴി എപ്പോഴും പ്രതിക്ക് അനുകൂലമായിരിക്കും എന്നത് സമൂഹത്തെ എന്നും ഞെട്ടിപ്പിക്കുന്നതാണ്.

ഇത്തരം ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ ഈ കടുത്ത മാനസിക അവസ്ഥയെ ആധുനിക മനശാസ്ത്രം വിശേഷിപ്പിക്കുന്നത്, സ്റ്റോക്ക് ഹോം സിൻഡ്രം എന്നതാണ്. അതിനാൽ തന്നെ ഇത്തരം കറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ട മാനസികവിഭ്രാന്തി നിറഞ്ഞ പെൺകുട്ടികളുടെ പ്രതികൾക്ക് അനുകൂലമായ മൊഴിയെക്കാളും കോടതി എപ്പോഴും പരിഗണിക്കുന്നത്, പ്രതിയുടെ പ്രാകൃതമായ ഇത്തരം കുറ്റകൃത്യത്തെ തന്നെയായിരിക്കും എന്നതാണ് യാഥാർഥ്യം.

കടുത്തശിക്ഷയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കോടതി പൊതുവെ എല്ലാ രാജ്യങ്ങളിലും നൽകുന്നത് എന്നതാണ് യഥാർഥ വസ്തുത.
അത്തരം ഒരു അപൂർവ്വ സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തിലും റിപ്പോർട്ട് ചെയ്‌തത്‌. പാലക്കാട് ഹിന്ദു സമുദായത്തിൽ പെട്ട ഒരു പെൺകുട്ടി, അയൽവക്കത്തുള്ള ഒരു മുസ്ലിം യുവാവിന്റ്റെ വീട്ടിൽ നിന്നും പൂട്ടിയിടപ്പെട്ട നിലയിൽ പത്തുവർഷങ്ങൾക്ക് ശേഷം കണ്ടത്തിയത്, പ്രണയത്തിന്റ്റെ ഉത്തമ മാതൃകയായിയാണ് നാട്ടുകാരെ വിശ്വസിപ്പിക്കാൻ മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾ പോലും ബോധപൂർവ്വം ശ്രമിക്കുന്നത് എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.

ഈ വിഷയത്തിൽ പ്രതിക്കെതിരെ നിയമ നടപെടികൾ സ്വീകരിക്കുകയും, ഇരയാക്കപ്പെട്ട ഈ പെൺകുട്ടിക്ക് മാനസിക രോഗ വിദഗ്‌ധരുടെ സഹായം നൽകുന്നതിന് പകരം, ഇത്തരം കുറ്റകൃത്യങ്ങളെ ശുദ്ധമായ പ്രണയമായി ഗ്ലോറിഫൈ ചെയ്യുന്നത് ആരെ സഹായിക്കാനാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button