Latest NewsNewsFootballSports

ആ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് അഗ്വേറോ

ബ്യൂണസ് അയേഴ്സ്: ക്ലബ് ഫുട്ബോൾ കരിയറിൽ താൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി ബാഴ്‌സ സൂപ്പർ താരം സെർജിയോ അഗ്വേറോ. ഈ സീസൺ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളിപ്പെടുത്തിയത്. 2012ൽ ഇഞ്ചുറി ടൈമിൽ ക്യുപിആറിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി നേടിയ ഗോളാണ് തന്റെ കരിയറിലെ മികച്ച ഗോളെന്ന് അഗ്വേറോ വെളുപ്പെടുത്തി.

മൽസരം സമലനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അഗ്വേറോ ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. ആ മത്സരം വീണ്ടും കാണുമ്പോഴെല്ലാം ആ ഗോൾ തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്നും താരം പറഞ്ഞു. അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി 2012ൽ പ്രീമിയർ ലീഗ് കിരീടം നേടിയത്. പ്രീമിയർ ലീഗ്‌ ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് ഈ ഗോൾ അറിയപ്പെട്ടത്.

Read Also:- ഡ്യുക്കാട്ടി പാനിഗാലെ വി4 സ്പോർട്സ് ബൈക്ക് വിപണിയിലെത്തി

അതേസമയം, അഗ്വേറോ ബാഴ്‌സലോണയിൽ കരാർ ഒപ്പുവെച്ചു ക്ലബിനൊപ്പം ചേർന്നു. രണ്ട് വർഷത്തെ കരാറാണ് അഗ്വേറോ ബാഴ്‌സലോണയിൽ ഒപ്പുവെച്ചത്. പത്തു മില്യൺ യൂറോയിൽ താഴെയാകും അഗ്വേറോയുടെ പ്രതിവർഷ വേതനം. അഗ്വേറോ ബാഴ്‌സലോണയിൽ എത്തിയതോടെ മെസ്സി ക്ലബ് വിടില്ലെന്ന് വിശ്വാസത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button