Latest NewsNewsInternational

പുട്ടിന് മുന്നറിയിപ്പ്, ബോറിസ് ജോണ്‍സണുമായി ജോ ബൈഡന്റെ അതിപ്രധാന്യമുള്ള കൂടിക്കാഴ്ച : ഉറ്റുനോക്കി ലോകരാജ്യങ്ങള്‍

ലണ്ടന്‍ : യു.എസ് പ്രസിഡന്റ് ജോബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മിലുള്ള അതിപ്രധാന കൂടിക്കാഴ്ച ഇംഗ്ലണ്ടില്‍ നടക്കും. യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയാണിത്.
എട്ടു ദിവസത്തെ ഈ യാത്രയ്ക്കിടയില്‍ ജി -7 നേതാക്കള്‍, ബ്രിട്ടീഷ്ര് രാജ്ഞി, നാറ്റോ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച്ചകള്‍ നടത്തും. അവസാനം ജനീവയില്‍ വച്ച് ജൂണ്‍ 16 ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Read Also : കോപ അമേരിക്ക 2021: 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്വെല്‍റ്റും ചര്‍ച്ചിലും തമ്മില്‍ ഉണ്ടാക്കിയ അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പോലൊരു കരാര്‍ ഉണ്ടാക്കുന്നതായിരിക്കും പ്രധാന വിഷയം. അതിനൊപ്പം അമേരിക്കയ്ക്കും ബ്രിട്ടനും മദ്ധ്യേയുള്ള യാത്ര പെട്ടെന്ന് തന്നെ പുനരാരംഭിക്കുന്നതും ചര്‍ച്ചാവിഷയമാകും.

അതേസമയം, പുട്ടിനെ മന:സാക്ഷിയില്ലാത്ത കൊലപാതകി എന്ന് വിശേഷിപ്പിച്ച ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടത്തിയതിന് മോസ്‌കോയെ ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. അതോടൊപ്പം തന്നെ റഷ്യന്‍ ഭരണകൂടം വിമതരെ കൈകാര്യം ചെയ്യുന്ന രീതിയും റഷ്യന്‍ ഹാക്കര്‍മാരുടെ സമീപകാല പ്രവര്‍ത്തനങ്ങളും സംസാരവിഷയമാക്കുമെന്നും ബൈഡന്‍ സൂചിപ്പിച്ചു.

ബുധനാഴ്ച വൈകിട്ടോടെ ബ്രിട്ടനിലെത്തിയ ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button