COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

അബുദാബി: യുഎഇയില്‍ പുതുതായി 2,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,132 പേര്‍ രോഗമുക്തരായപ്പോൾ ഏഴ് പേര്‍ രോഗം ബാധിച്ചു മരിച്ചു.

പുതിയതായി നടത്തിയ 2,40,744 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,91,613 പേര്‍ക്ക് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,70,960 പേര്‍ രോഗമുക്തരാവുകയും 1,717 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ 18,936 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button