KeralaLatest NewsNews

ജെസ്‌ന കാണാമറയത്ത് തന്നെ , മതപഠന കേന്ദ്രത്തിലോ എന്നതിനെ കുറിച്ച് ഉത്തരം നല്‍കി സിബിഐ

കൊച്ചി: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് കാണാതായ ബി.കോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസ് ഇപ്പോഴും കാണാമറയത്ത് തന്നെ. ജെസ്‌ന മതപഠന കേന്ദ്രത്തിലുണ്ടെന്ന അഭ്യൂഹത്തിന് കഴമ്പില്ലെന്ന് സിബിഐ . പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് പുതിയ അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : നരേന്ദ്ര മോദി രാജ്യത്തെ ‘ടോപ് ലീഡർ’: ശിവസേന നേതാവിന്റെ പ്രതികരണത്തിൽ അമ്പരന്ന് കോൺഗ്രസും എൻസിപിയും

അതേസമയം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും സംഘം വ്യക്തമാക്കി. ജെസ്നയ്ക്ക് ട്രെയിന്‍ യാത്രകള്‍ അപരിചിതമാണ്, മാത്രമല്ല ഒരിക്കലല്ലാതെ ജില്ല വിട്ടുള്ള യാത്രകള്‍ പോലും നടത്തിയിട്ടില്ല എന്നതും ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018 മാര്‍ച്ച് 28 ന് രാവിലെയാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്ന മരിയ ജെയിംസിനെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴിയുണ്ട്. എന്നാല്‍ അതുകഴിഞ്ഞ് എവിടേക്ക് പോയി എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button