KeralaLatest NewsNews

‘റഹ്‌മാനെ കുറ്റവാളിയാക്കാൻ പാടില്ല, അവർ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ’: പിന്തുണച്ച് ബിന്ദു അമ്മിണി

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം

പാലക്കാട് : തന്റെ പ്രണയിനിയെ ആരുമറിയാതെ പത്ത് വർഷക്കാലം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച നെന്മാറ സ്വദേശി റഹ്‌മാന്റെയും സജിതയുടെയും വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിഷയത്തിൽ റഹ്‌മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ റഹ്‌മാനെ കുറ്റപ്പെടുത്താൻ പാടില്ലെന്നും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവർക്കൊപ്പം നിൽക്കാനാവില്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം : 

നിങ്ങൾ പറയുന്ന തടവറയിലേക്ക് സ്വയം നടന്നുകയറി മറ്റുള്ളവരുടെ കണ്ണിൽ പ്പെടാതെ സ്വയം തടവിൽ ക്കഴിഞ്ഞ സജിത സ്വാതന്ത്ര്യത്തെക്കാൾ മൂല്യം കല്പിച്ചത് പ്രണയത്തിനാവാം. അതവളുടെ ചോയ്സ് ആയിരുന്നു ആ തടവറയിൽ യിൽ നിന്നും പുറത്തു കടക്കാൻ കഴിയുമായിരുന്നിട്ടും അവൾ അതിൽ ആനന്ദം കണ്ടെങ്കിൽ നമ്മുടെ യുക്തിക്കൊന്നും ഒരു വിലയുമില്ല.

Read Also  :  ബി.ബി.എ, എം.ബി.എ: ​ഓ​​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷണിച്ചു

ഞാൻ സ്വാതന്ത്ര്യത്തിനു കൂടുതൽ വില കൽപ്പിക്കുന്ന ആളാണ്‌. എന്നാൽ സജിത അത് വേണ്ടെന്നു വെച്ച് അവരുടെ പ്രണയത്തിനായി ജീവിച്ചെങ്കിൽ, അതിൽ രോക്ഷം കൊള്ളുന്നതിലൊരു യുക്തിയുമില്ല.

പത്തു വർഷക്കാലം ഒറ്റമുറിക്കുള്ളിൽ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലർ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉൾക്കൊണ്ടു തന്നെ പ്രായപൂർത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികൾ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകൾ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവർക്കൊപ്പം നിൽക്കാനാവില്ല.

Read Also : ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം: പദ്ധതിയുമായി കേന്ദ്ര സർക്കാർ

ചില സന്തോഷങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാവുമ്പോൾ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേൽപ്പിച്ച വിലക്കുകൾ മറികടക്കുവാൻ അവർ അവരുടെ തന്നെ പത്തു വർഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവർ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ.
ആശംസകൾ Sajitha and Rahman

 

shortlink

Related Articles

Post Your Comments

Related Articles


Back to top button