Latest NewsNewsIndia

എനിക്കെതിരെ പ്രസ്താവന ഇറക്കിയത് കൊണ്ടൊന്നും കോണ്‍ഗ്രസിന്റെ ഭാവി മാറില്ല: കപില്‍ സിബലിന് മറുപടിയുമായി ജിതിന്‍ പ്രസാദ

ഇതുവരെ എതിര്‍ത്തിരുന്ന പാര്‍ട്ടിയിലേക്ക് ജിതിന്‍ മാറിയതിനെ രൂക്ഷമായാണ് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നത്

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് മറുപടിയുമായി കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബി.ജെ.പിയിലെത്തിയ ജിതിന്‍ പ്രസാദ. ജിതിന്റേത് പ്രത്യയശാസ്ത്രത്തിനപ്പുറം വ്യക്തിതാല്‍പര്യം നിറഞ്ഞ ‘പ്രസാദ രാം രാഷ്ട്രീയം’ ആണെന്നായിരുന്നു കപില്‍ സിബൽ പറഞ്ഞിരുന്നത്.

‘കപില്‍ സിബല്‍ മുതിര്‍ന്ന നേതാവാണ്. നിലവില്‍ ആശയസംഹിതയെന്നത് രാഷ്ട്രതാല്‍പര്യം മാത്രമാണ്. ശിവസേനയുമായി സഹകരിച്ചപ്പോഴും കേരളത്തില്‍ എതിര്‍ക്കുന്ന ഇടതുപാര്‍ട്ടികളുമായി ബംഗാളില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടപ്പോഴും കോണ്‍ഗ്രസിന്റെ തത്വസംഹിത എന്തായിരുന്നു. എന്നെപ്പോലെ ഒരു ചെറിയ നേതാവിനെതിരെ പ്രസ്താവന ഇറക്കിയതു കൊണ്ടൊന്നും കോണ്‍ഗ്രസിന്റെ ഭാവി മാറില്ല’- ജിതിന്‍ പറഞ്ഞു.

Read Also  : ആറ് കഥകളുമായി ‘ചെരാതുകൾ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഇതുവരെ എതിര്‍ത്തിരുന്ന പാര്‍ട്ടിയിലേക്ക് ജിതിന്‍ മാറിയതിനെ രൂക്ഷമായാണ് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. മുൻപ് ‘ആയാ റാം ഗയാ റാം’ എന്ന നിലയായിരുന്നെങ്കില്‍ ഇപ്പോള്‍ ‘പ്രസാദ രാം രാഷ്ട്രീയം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button