COVID 19Latest NewsNewsGulfOman

കർശന നിയന്ത്രണങ്ങളോടെ ഒമാനിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറക്കാൻ അനുമതി നൽകി. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കുമെന്ന് അറിയിച്ചു.

ദാർസൈത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 6:30ന് പൂജാ കർമ്മങ്ങൾ തുടങ്ങും. മസ്‌കത്തിലെ ശിവ ക്ഷേത്രത്തിൽ ആറു മണിയോടെ തന്നെ പൂജകൾ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ജൂൺ 13 ഞാറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

12 വയസിനു താഴെയുള്ള കുട്ടികൾക്കും 65 വയസിനു മുകളിൽ പ്രായമായ മുതിർന്നവർക്കും ദേവാലയങ്ങളിൽ പ്രവേശനമില്ല എന്നു തുടങ്ങി കർശനമായ നിരവധി നിബന്ധനകളോടു കൂടിയാണ് റൂവി പീറ്റർ ആൻഡ് പോൾ ദേവാലയം ആരാധനക്കായി തുറക്കുന്നതെന്ന് വിശ്വാസികൾക്കായി പുറത്തിറിക്കിയിരിക്കുന്ന പ്രസ്താവനയിൽ അറിയിച്ചു. ദേവാലയങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്‍ച വരുത്തരുതെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button