KeralaLatest NewsNewsIndia

‘പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം’: പ്രധാനമന്ത്രിയോട് ആവശ്യവുമായി സുവേന്ദു അധികാരി

പശ്ചിമ ബംഗാൾ പ്രത്യേക രാജ്യം ആണെന്നാണ് ചിലർ കരുതുന്നത്

ഡൽഹി: പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യവുമായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് സുവേന്ദു അധികാരി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ചും, ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയോട് ചർച്ച നടത്തി.

നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സി.എ.എ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, ഇന്ത്യക്ക് അകത്തുള്ള ഒരു സംസ്ഥാനമാണെന്നും, തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റ് നേടി അധികാരത്തിലെത്തിയ ശേഷം പശ്ചിമ ബംഗാൾ പ്രത്യേക രാജ്യം ആണെന്നാണ് ചിലർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്നതിനായി ഗുജറാത്ത്, ചത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്ക് കേന്ദ്ര സർക്കാർ അധികാരം നൽകിയിരുന്നു. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button