KeralaLatest NewsNews

ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുത്, മറുപടി പറയാൻ ബാധ്യസ്ഥൻ: പി.ടി തോമസ്

കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട് പോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും പി.ടി തോമസ് പറഞ്ഞു

കൊച്ചി : മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരവാദിത്വം ഉണ്ടെന്ന്  കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.ടി തോമസ് എം.എല്‍.എ. കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട് പോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും പി.ടി തോമസ് പറഞ്ഞു.

ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നും, ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും പി.ടി തോമസ് പറഞ്ഞു. വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍, തടസ്സം നിന്നാല്‍ അവര്‍ക്ക് കനത്ത ശിക്ഷയുണ്ടെന്ന ഭീഷണി കൂടി ഉത്തരവില്‍ ഉണ്ടായിരുന്നത് കൊണ്ട്  ഇതാരും തന്നെ നോക്കിയില്ല. ഉത്തരവ് കര്‍ഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  : ‘ദേവസേനയെ 25 വര്‍ഷം ചങ്ങലക്കിട്ട് കാവലിരുന്ന പല്‍വാള്‍ ദേവന്‍ എന്ന പ്രണയാതുരനായ കാമുകൻ’: സോഷ്യൽ മീഡിയയിലെ ചർച്ച

ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട് പോകാനുളള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞത്. ഈ കൂട്ടുത്തരവാദിത്വത്തില്‍ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണമെന്നും പി.ടി.തോമസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button