KeralaLatest NewsNews

10 വർഷത്തിൽ എത്ര പ്രസവിച്ചു, അബോർഷൻ നടത്തിയോ? ‘ദിവ്യ പ്രണയ’ത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

കൊലക്കേസ് പ്രതികൾക്ക് പോലും വർഷത്തിൽ ഒരു മാസം പരോളുണ്ട്

നെന്മാറ : പത്തു വർഷം വീട്ടുകാർ അറിയാതെ ഒറ്റമുറിയിൽ കാമുകിയെ ഒളിപ്പിച്ച റഹമാനെ സമൂഹമാധ്യമങ്ങളിൽ അഭിനവ ഷാജഹാൻ ആകുകയാണ് പലരും. അനശ്വര പ്രണയമെന്നു വാഴ്ത്തുന്നവർ തന്റെ ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടിമാത്രം മുറിയിൽ പൂട്ടിയിട്ട സജിത എന്ന യുവതിയെക്കുറിച്ചു ചിന്തിക്കുന്നില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

പ്രണയം ഒരാളെ അടിമയെ പോലെ മുറിക്കുള്ളിൽ പൂട്ടി ഇടുമ്പോഴല്ല, മറിച്ചു രണ്ടു പേരും ഒന്നിച്ചു സന്തോഷം ആസ്വാദിക്കുമ്പോൾ ആണ് ഉണ്ടാകുന്നത് എന്ന് പണ്ഡിറ്റ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം
പ്രണയം ഒരാളെ അടിമയെ പോലെ മുറിക്കുള്ളിൽ പൂട്ടി ഇടുമ്പോഴല്ല, മറിച്ചു രണ്ടു പേരും ഒന്നിച്ചു സന്തോഷം ആസ്വാദിക്കുമ്പോൾ ആണ് ഉണ്ടാകുന്നത് .
പാലക്കാടു നെന്മാറയിലെ സജിതയെ പത്തു വര്ഷം ഒരു ചെറിയ മുറിയിൽ ലോകത്തു ആരും അറിയാതെ പൂട്ടിയിട്ടു താമസിപ്പിച്ചു എന്നാണല്ലോ റഹ്മാന്റെ അവകാശവാദം . ഈ സംഭവം ചില ചാനലുകൾ എന്തോ വലിയ “ദിവ്യ പ്രണയം” ലോകത്തു ആദ്യമായി സംഭവിച്ചു എന്നും പറഞ്ഞു കഷ്ടപ്പെട്ട് ന്യായീകരിച്ചു എടുക്കുവാൻ ശ്രമിക്കുന്നുണ്ട് .

read also: ’20ന് അവര്‍ എന്നെ ദ്വീപില്‍ ലോക്ക് ചെയ്യും, അവരുടെ ആവശ്യവും അതാണ്’: ഐഷ സുല്‍ത്താന

കൊല കേസ് പ്രതികൾക്ക് പോലും വർഷത്തിൽ ഒരു മാസം പരോളും , health treatment ഉം ഒക്കെ നമ്മൾ കൊടുക്കാറുണ്ട് . പക്ഷെ പാവം സജിതക്ക് അത് കിട്ടിയില്ല .
കഷ്ടം ആണ് ആ യുവതിയുടെ കാര്യം..
അവർക്കു ഉടനെ

ശാരീരിക, മാനസിക മെഡിക്കൽ പരിശോധന ആവശ്യമാണ് എന്നും പലരും വാദിക്കുന്നുണ്ട് . 10 വർഷത്തിൽ എത്ര പ്രസവിച്ചു,കുഞ്ഞിനെ എന്തുചെയ്തു,അബോർഷൻ നടത്തിയോ? ഇത്രയും കാലം ആർത്തവം ഉണ്ടായ സമയം അവരെന്തു ചെയ്‌തു ? എത്രയും വര്ഷങ്ങള്ക്കു ഇടയിൽ അസുഖം വന്നപ്പോൾ എന്ത് ചെയ്തു ? എന്നിവയെല്ലാം അറിയേണ്ടതില്ലേ ? കാരണം ബാത്ത് റൂം പോലും ഇല്ലാത്ത മുറിയിൽ ഒരു ദിവസം ഒരു തവണ മാത്രം പുറത്തു bathroom പോയി എന്നൊക്കെയാണ് പറയുന്ന കഥകൾ ..

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ ഈ സംഭവം എന്താണ് കാണിക്കുന്നത് ? പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രം അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന്..

അതിനിടയിൽ , പത്തുവര്‍ഷം മുറിയില്‍ പൂട്ടിയിട്ടു താമസിപ്പിച്ചെന്ന റഹ്മാന്റെ അവകാശവാദം തള്ളി റഹ്മാന്റെ മാതാപിതാക്കൾ രംഗത്ത് എത്തിയല്ലോ. സജിത 10 വർഷം മുറിക്കുള്ളിൽ കഴിഞ്ഞുവെന്നത് കള്ളമാണെന്നും വിശ്വാസയോഗ്യമല്ലെന്നും പിതാവ് മുഹമ്മദ് ഗനിയും മാതാവ് അത്തിക്കയും പറയുന്നു. ഇതിന്മേൽ ഇപ്പോൾ വനിതാ കമ്മീഷൻ കേസ് എടുത്തെന്നും വാർത്ത വായിച്ചു .

10 വർഷം ഒരു പെണ്ണിനെ ആരും കാണാതെ ഒരു ചെറിയ മുറിയിൽ താമസിപ്പിച്ചു എന്ന കഥ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഏതായാലും ദിവസം മുഴുവൻ ഒരു യുവതിയെ പൂട്ടി വച്ചിട്ട് അർദ്ധരാത്രിയിൽ മൂത്രമൊഴിക്കാൻ വിട്ട റഹ്‌മാന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്..

(വാൽകഷ്ണം …അടുത്ത കാലത്തു സ്ത്രീയെ അടുക്കളയിൽ മാത്രം അടച്ചിരുത്തരുത് എന്ന “രീതിയിൽ” വന്ന സ്ത്രീ സ്വാതന്ത്ര്യ സിനിമയ്ക്ക് കൈയ്യടിച്ചവർ ഒന്നും ഇപ്പോൾ പൂട്ടിയിട്ട സ്ത്രീയുടെ സ്വാതന്ത്ര്യം കാണാതെ ഈ സംഭവത്തെ “അനശ്വര പ്രേമം” എന്നും പറഞ്ഞു കഷ്ടപ്പെട്ട് ന്യായീകരിച്ചു തള്ളുന്ന തിരക്കിലാണ് . എന്തൊരു ഇരട്ടത്താപ്പ് നയമാണ് ഇത് .

ആ യുവതിക്ക് സ്റ്റോക്ക് ഹോം സിൻഡ്രോമ്മും ആണെങ്കിൽ ഈ സംഭവത്തെ ദിവ്യ പ്രണയം ആക്കുന്നവർക്കു
“മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം” എന്ന അസുഖം ആണെന്ന് പറയെണ്ടി വരും..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button