Latest NewsKeralaNews

ശക്തമായ മഴ : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി : സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also : ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ : കൊവിഡ് പരിശോധന, ചികിത്സാ ചെലവുകൾ കുറയും 

ഇന്നും നാളെയും പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button