Latest NewsNewsIndia

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 65 ശതമാനം സമ്പൂർണ്ണ പ്രതിരോധശേഷി; നിർണായക വെളിപ്പെടുത്തലുകളുമായി പഠന റിപ്പോർട്ട്

വാക്സിനെടുത്തവർ സുരക്ഷിതമാണെന്നും ഇവർക്ക് രോഗം ബാധിച്ചാലും ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണെന്നും പഠനത്തിൽ പറയുന്നു

ചെന്നൈ: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്. കോവിഡ് വാക്‌സിനെടുത്തവർക്ക് 65 ശതമാനം സമ്പൂർണ പ്രതിരോധശേഷിയെന്ന് സി.എം.സി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ‘ബി.ജെ.പിയുടെ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്നു’: റൂലന്‍ മോസ്ലെയ്‌ക്കെതിരെ എ എം ആരിഫ്

വാക്‌സിനെടുത്തവർ സുരക്ഷിതമാണെന്നും ഇവർക്ക് രോഗം ബാധിച്ചാലും ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണെന്നും പഠനത്തിൽ പറയുന്നു. കൃത്രിമ ഓക്‌സിജൻ ആവശ്യമായി വരുന്ന അവസ്ഥയിലെത്തുന്നതിനുള്ള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടിവരുന്ന സ്ഥിതി വെറും ആറ് ശതമാനവുമാണെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കോവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്. കോവിഡ് രോഗികളുമായി എപ്പോഴും ഇടപെടേണ്ടിവരുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് തന്നെ വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിലൂടെ 65 ശതമാനം സുരക്ഷ ലഭിക്കുമെങ്കിൽ സാധാരണ ആളുകൾക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച സി.എം.സി.യിലെ 7,080 ജീവനക്കാരിൽ 679 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 10 ശതമാനത്തിൽ താഴെയാണ്. ഇവരിൽ 64 പേർക്ക് മാത്രമാണ് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നതെന്നും നാല് പേർക്ക് ഓക്‌സിജൻ വേണ്ടിവന്നുവെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

Read Also: അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞു വരികയായിരുന്ന പാകിസ്താനി വനിത അറസ്റ്റിൽ

വാക്‌സിൻ സ്വീകരിച്ച ഒരാൾ പോലും കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടില്ല. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച 1,878 പേരിൽ 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നു. വാക്‌സിൻ സ്വീകരിക്കാത്ത 1,609 പേരിൽ 438 പേർക്കും രോഗം ബാധിച്ചു. ഇതിൽ 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർക്ക് ഓക്‌സിജൻ നൽകേണ്ടി വന്നു. എട്ടുപേരെ തിവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണമല്ല നടത്തിയതെന്നും ഈ പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും സി.എം.സി.അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: ഇന്ധനവില വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും സെഞ്ചുറി കടന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button