COVID 19Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം: ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ബിൽഡിങ്​ ബാക്ക്​ ​സ്ട്രോങർ-ഹെൽത്ത്' എന്ന്​ പേരിട്ടിരിക്കുന്ന സെഷനിലാണ്​ മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്​

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങളോട് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായശ്രമങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ഭൂമി ഒരു ആരോഗ്യരംഗം’ എന്ന സമീപനമാണ്​ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനത കോവിഡ്​ രണ്ടാം തരംഗം നേരിടാൻ ഒരുമിച്ച്​ നിന്നതിനെ കുറിച്ച് ഉച്ചകോടിയുടെ ഭാഗമായി നടന്ന പരിപാടിയിൽ മോദി പറഞ്ഞു. എല്ലാതലങ്ങളിലുമുള്ള സർക്കാർ, വ്യവസായരംഗം, പൊതുസമൂഹം എന്നിവരെല്ലാം കോവിഡിനെ നേരിടാൻ ഒരുമിച്ച്​ നിന്നുവെന്ന്​ മോദി പറഞ്ഞു. ​’ബിൽഡിങ്​ ബാക്ക്​ ​സ്ട്രോങർ-ഹെൽത്ത്’ എന്ന്​ പേരിട്ടിരിക്കുന്ന സെഷനിലാണ്​ മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്​.

Read Also  : ആഗോളതലത്തിൽ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ

കോവിഡ്​ ചികിത്സയിലും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിലും ഓപ്പൺ സോഴ്​സ്​ ഡിജിറ്റൽ സ​ങ്കേതങ്ങൾ വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനായി ലോകവ്യാപാര സംഘടനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നടത്തുന്ന ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button