Latest NewsNews

അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കില്ല: കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി അധികൃതർ

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചത്

ലക്നൗ : ഗ്രാമീണർ സ്ഥാപിച്ച ‘കൊറോണ മാതാ ക്ഷേത്രം’ പൊളിച്ചുനീക്കി യു.പി പൊലീസ്. കോവിഡ് രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് നൂറിലേറെ പേർ ദർശനത്തിനും പ്രാർഥനയ്ക്കും എത്തുന്ന വിധത്തിൽ കൊറോണ മാതാ എന്ന പേരിൽ ക്ഷേത്രം സ്ഥാപിച്ചത്.

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് കോവിഡിൽ നിന്നും മുക്തി നേടാൻ വൈറസിന്റെ പേരിൽ ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയത്. നാട്ടുകാർ പിരിവെടുത്താണ് ക്ഷേത്രം പണിഞ്ഞത്. പിന്നീട് ഇവിടെ പൂജയും പ്രാർഥനയും തുടങ്ങി. മാസ്ക് ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തെയാണ് ഇവർ ആരാധിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം നാട്ടുകാർ സ്ഥാപിച്ച ക്ഷേത്രം പൊളിച്ചു നീക്കുകയായിരുന്നു.

Read Also  : രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു : 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്കിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ‘വൈറസിനെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ ആചാരങ്ങൾ വൈറസിനെ തുരത്താൻ സഹായിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഐജി കെ.പി.സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button