Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം രഹസ്യമന്ത്രാലയമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ള രഹസ്യമന്ത്രാലയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,

ഏതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം? നുണകള്‍ക്കും പൊള്ളയായ വാഗ്‌ദ്ധാനങ്ങള്‍ക്കുമുള്ള രഹസ്യ മന്ത്രാലയം- എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കൊവിഡിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും ശേഷവും നിശബ്‌ദമായിരിക്കുന്നത് ആരാണെന്ന് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു കഴിഞ്ഞദിവസം രാഹുലിന്‍റെ വിമര്‍ശനം.

കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പാക്കണമെന്നും ഇന്റർനെറ്റ് ഉപയോഗിച്ച് പരിചയം ഇല്ലാത്തവർക്കും ജീവൻ നിലനിർത്താനുള്ള അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button