Latest NewsNewsInternational

ഈ വര്‍ഷം യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നീണ്ട അവധി ദിനങ്ങള്‍: കൂടുതല്‍ വിവരങ്ങള്‍ അറിയാം

ദുബായ്: ഈ വര്‍ഷം നീണ്ട അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വാരാന്ത്യ അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ഈ വര്‍ഷം നാല് വ്യത്യസ്ത മാസങ്ങളിലാണ് യുഎഇയിലെ ജനങ്ങള്‍ക്ക് നീണ്ട അവധി ദിനങ്ങള്‍ ലഭിക്കുക.

Also Read: അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധം, ആരോപണവുമായി എ.പി.അബുദുള്ളക്കുട്ടി : രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനം

അറഫാ ദിനം പ്രമാണിച്ച് യുഎഇയില്‍ ജൂലൈ 19 അവധി ദിനമാണ്. തൊട്ടടുത്ത ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് ഈദ് അല്‍ അദ അവധി. ജൂലൈ 23, 24 വാരാന്ത്യമായതിനാല്‍ രണ്ട് അവധികള്‍ കൂടി ലഭിക്കും. ഇതോടെ നീണ്ട ആറ് അവധി ദിനങ്ങളാണ് ജൂലൈയില്‍ മാത്രം ലഭിക്കുക.

ഓഗസ്റ്റ് 12നാണ് ഹിജ്‌റ പുതുവര്‍ഷാരംഭത്തിലെ പൊതുഅവധി. തുടര്‍ന്നുള്ള രണ്ട് ദിവസം വാരാന്ത്യ അവധിയും ലഭിക്കും. ഒക്ടോബര്‍ 21 മുതല്‍ 23 വരെ പ്രവാചകന്റെ ജന്മദിനം പ്രമാണിച്ച് അവധി നല്‍കും. ഈ വര്‍ഷത്തെ അവസാന മാസമായ ഡിസംബറില്‍ നാല് അവധി ദിനങ്ങളാണുള്ളത്. ഡിസംബര്‍ 1 മുതല്‍ 4 വരെയുള്ള ദിനങ്ങള്‍ യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button