KeralaJobs & VacanciesLatest NewsNewsCareer

കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന: ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐടി കമ്പനി

ജോലി നഷ്ടപ്പെടുന്ന പലരും പലതരം പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളവരായിരിക്കാം

തൃശ്ശൂർ : കോവിഡ് കാലത്ത് ജോലി പോയവർക്ക് ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐ.ടി കമ്പനി. ചാലക്കുടിയിലെ ജോബിൻ ആൻഡ് ജിസ്മി എന്ന ഐ.ടി സർവീസസ് സ്ഥാപനമാണ് കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനി എന്ന നിലയിൽ ജോബിൻ ആൻഡ് ജിസ്മി പുതിയ സോഫ്റ്റ്‌വെയർ കമ്പനി ജോലിക്കാരെ തേടുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കമ്പനി അടച്ചുപൂട്ടിയതിനാൽ ജോലി നഷ്ടപ്പെട്ടവർക്കും, ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും കുടുംബത്തിന് മുൻഗണന നൽകി ജോലിക്ക് ശ്രമിക്കാതിരുന്ന അല്ലെങ്കിൽ, ജോലി ഉപേക്ഷിച്ച സ്ത്രീകൾ എന്നീ രണ്ട് വിഭാഗത്തിലുള്ള ആളുകൾക്കാണ് മുൻഗണന.

Read Also :  പോർച്ചുഗൽ താരം ജോ കാൻസെലോയ്ക്ക് കോവിഡ്

ജോലി നഷ്ടപ്പെടുന്ന പലരും പലതരം പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളവരായിരിക്കാം. അവർക്ക് മറ്റൊരു ജോലി കണ്ടെത്തുക ചിലപ്പോൾ അത്ര എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെയുള്ളവർക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ ജോബിൻ ജോസ് പെരികിലമലയിൽ പറയുന്നു. പലരും അതീവ ടാലന്റുള്ളവരായിരിക്കാം. എന്നാൽ, ആ മേഖലയിൽ ജോലി നേടാനായില്ലെങ്കിൽ അവർ മറ്റു മേഖലകളിലെ ജോലി തേടേണ്ട സാഹചര്യമാണ് ഉള്ളത്. അത് ഒഴിവാക്കേണ്ടതാണെന്നും ജോബിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button