Latest NewsNewsIndia

കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല: കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി

കോവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ തയാറെടുപ്പുകൾ വേണം

ചെന്നൈ: കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത് മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകുമെന്നും കോടതി വ്യക്തമാക്കി.

Read Also: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

തമിഴ്‌നാട്ടിൽ ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഈ മാസം 28 നകം ഇക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ തയാറെടുപ്പുകൾ വേണമെന്നും കോടതി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

Read Also: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

shortlink

Related Articles

Post Your Comments

Related Articles


Back to top button