Latest NewsKeralaNews

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെ വിമർശിച്ചു: യൂട്യൂബർ അറസ്റ്റിൽ

സിഎൻ അണ്ണാദുരൈയെക്കുറിച്ച് തമിഴ്കവി ഭാരതിദാസൻ നടത്തിയ പരാമർശം ഉദ്ധരിച്ചു കൊണ്ടായിരുന്നു നേതാക്കൾക്കെതിരെ കിഷോർ ട്വീറ്റ് ചെയ്തത

ചെന്നൈ: മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ വിമർശനം ഉന്നയിച്ച യൂട്യൂബർ അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. ഡിഎംകെ നേതാക്കളെ വിമർശിച്ച കിഷോർ കെ സ്വാമിയാണ് അറസ്റ്റിലായത്. പ്രശ്‌സ്ത യൂട്യൂബർ കിഷോർ കെ സ്വാമിയെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു: ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്

ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈ, ഇ.വി രാമസ്വാമി, എം. കരുണാനിധി, എം കെ സ്റ്റാലിൻ എന്നിവരെയെല്ലാം കിഷോർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. സിഎൻ അണ്ണാദുരൈയെക്കുറിച്ച് തമിഴ്കവി ഭാരതിദാസൻ നടത്തിയ പരാമർശം ഉദ്ധരിച്ചു കൊണ്ടായിരുന്നു നേതാക്കൾക്കെതിരെ കിഷോർ ട്വീറ്റ് ചെയ്തത്.

Read Also: ഇപ്പോൾ ‘ഷേവിങ്ങി’ന്റെ കാലമാണല്ലോ? കോടതി അവരെ തൂക്കിക്കൊല്ലും: അലി അക്ബർ

ട്വീറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായതോടെ കിഷോറിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (1) (ബി), 153, 505 (1) (സി) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button