COVID 19Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചു.

Also Read:ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു : കേന്ദ്രസര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനമെന്നും അറിയിപ്പിൽ പറയുന്നു.

രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മരണനിരക്കിലും വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് അൺ ലോക്ക് പ്രക്രിയ വ്യാപിപ്പിക്കാനാണ് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button