COVID 19Latest NewsIndiaNews

പിഎം കെയേഴ്സ് ഫണ്ട് വഴി രാജ്യത്ത് സ്ഥാപിച്ചത് 850 ഓക്സിജൻ പ്ലാന്റുകൾ : ഡിആർഡിഒ

ന്യൂഡൽഹി : രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രം നടത്തിയ നടപടികളെക്കുറിച്ച് വ്യക്തമാക്കി ഡിആർഡിഒ. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഓക്സിജന്റെ ആവശ്യകതയുയർത്തി. ഇത് പരിഹരിക്കാൻ രാജ്യത്തുടനീളം 850 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചെന്ന് ഡിആർഡിഒ മേധാവി സി. സതീഷ് റെഡ്ഡി പറഞ്ഞു.

Read Also : തമിഴ്‌നാട്ടിൽ നിന്ന് സ്കൂട്ടറില്‍ കടത്തിയത് 24 കുപ്പി മദ്യം : യുവാവ് പിടിയിൽ 

പിഎം കെയേഴ്സിലെ ഫണ്ട് വിനിയോഗിച്ചാണ് പ്ലാന്റുകൾ സ്ഥാപിച്ചത്. രോഗികളുടെ ചികിത്സയ്ക്കായി നിരവധി കൊറോണ ആശുപത്രികളാണ് സജ്ജമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിആർഡിഒ നിർണായക പങ്കാണ് വഹിച്ചത്. രാജ്യത്തുടനീളം നിരവധി ആശുപത്രികളാണ് നിർമ്മിച്ചത്. രാജ്യം കൊറോണ മുക്തമാകുന്നതുവരെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രസർക്കാരിന് എല്ലാ വിധ പിന്തുണയും നൽകും’, റെഡ്ഡി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button